Top Stories
ഡൽഹിയിൽ 45 ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി : ഡൽഹിയിൽ കോവിഡ് ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്.
കുട്ടികളുടെ ആശുപത്രിയായ കലാവതി സരൺ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞാണ് മരിച്ചത്. ഇതേ ആശുപത്രിയിൽ തന്നെ പത്ത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.