Top Stories
കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ; പ്രധാനമന്ത്രി നിരീക്ഷണത്തിൽ

സോഫിയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു.
അതേസമയം ജസ്റ്റിൻ ട്രൂഡോയിൽ ലക്ഷണങ്ങൾ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല.
ഡോക്ടറുടെ നിർദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധനൽകുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
103ഓളം പേർക്കാണ് ഇതുവരെ കാനഡയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.