ലോകത്ത് കൊവിഡ് മരണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു
കൊവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 160,761 മരണങ്ങൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,333,978 ആയി. രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും അമേരിക്ക തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800 ലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 38,381 ആയി. രോഗികളുടെ എണ്ണം 739,582 ആയി.
അമേരിക്കയ്ക്കും ഇറ്റലിക്കും പിന്നാലെ സ്പെയ്നിലും മരണസഖ്യം ഇരുപതിനായിരം പിന്നിട്ടു. 143724 രോഗികള്‍ ഉണ്ടെങ്കിലും ജര്‍മ്മനിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 4538 പേര്‍ക്ക് മാത്രമാണ്. എന്നാല്‍ 114,217 രോഗികളുള്ള ബ്രിട്ടണില്‍ മരണപ്പെട്ടവരുടെ എണ്ണം 15,464 ആണ്. സ്പെയ്നില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരുമാണ് ശനിയാഴ്ച മരിച്ചത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15000 കടന്നു . രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 2000 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 507 ആയി. മുംബൈയിലെ 26 നേവി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 സംസ്ഥാനങ്ങളിലായി 47 ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ 386 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.