Top Stories

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കോവിഡ് പോസിറ്റീവ്

ഷിംല : ഹിമാചാൽപ്രദേശിൽ കോവിഡ് രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു.  ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലുള്ള ആള്‍ക്കാണ് വീണ്ടും രോഗം സ്ഥീരികരിച്ചത്. രോഗമുക്തി നേടിയ ഇയാൾക്ക്  ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്.

ഇയാൾ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുവന്നയാളാണ്. എന്നാൽ തിരിച്ചെത്തി ഒരു മാസം പിന്നിട്ടതിനുശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. ആകെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button