കേന്ദ്രം അനുവദിച്ച അരി ഇന്നു മുതല്‍ ലഭ്യമാകും
തിരുവനന്തപുരം : പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍യോജന പദ്ധതിയില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് മാത്രമായി കേന്ദ്രം അനുവദിച്ച അരി ഇന്നു മുതല്‍ 30 വരെ റേഷന്‍ കടകളിലൂടെ ലഭ്യമാകും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് മാത്രമേ അരി ലഭ്യമാകൂ. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിയാണ് ഈ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ലഭിക്കുക. എഎവൈ കാര്‍ഡുകള്‍ക്കും അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുക.
റേഷന്‍കടകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഇന്നും നാളെയും: എഎവൈ കാര്‍ഡുകള്‍ക്ക്(മഞ്ഞ) മാത്രം.
22 മുതല്‍ 30 വരെ: പിഎച്ച്എച്ച്(പിങ്ക്)കാര്‍ഡുകള്‍ക്ക് മാത്രം. 22 മുതല്‍ പിങ്ക് കാര്‍ഡുകള്‍ക്കുള്ള വിതരണം ഇനി പറയുന്ന രീതിയില്‍ ക്രമപ്പെടുത്തി.
22ന് 1-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍.23ന് 2-ല്‍ , 24ന് 3-ല്‍, 25ന് 4-ല്‍, 26ന് 5-ല്‍, 27ന് 6-ല്‍, 28 ന് 7-ല്‍, 29ന് 8-ല്‍. 30ന് 9, 0-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ എന്നീ ക്രമത്തിലായിരിക്കും വിതരണം.
ഉപഭോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ കൂടി റേഷന്‍ കാര്‍ഡിനൊപ്പം കരുതണമെന്നും ഒടിപി സംവിധാനത്തിലൂടെ റേഷനും ഭക്ഷ്യ ധാന്യക്കിറ്റും കൈപ്പറ്റണമെന്നും ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി അറിയിച്ചു.