News

പശുവിനെ കെട്ടിയിരുന്ന കയറ് കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറ് കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാറശാല അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക മകള്‍ ഒന്നര വയസുകാരി സൈന ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാന്‍ പോയ കുട്ടി, പശു ഓടിയതിനെത്തുടര്‍ന്ന് കയറില്‍കുരുങ്ങുകയായിരുന്നു. അപകടം നടക്കുമ്പോൾ കുട്ടിയുടെ അച്ഛനും അമ്മയും  വീട്ടിലുണ്ടായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ലോക്ക് ഡൗണായതിനാല്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ബൈക്കിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button