News

കാനഡയിൽ വെടിവയ്പ്പ്:16 പേർ  കൊല്ലപ്പെട്ടു

ഒട്ടാവ : കാനഡയിൽ പോലീസ് വേഷധാരി നടത്തിയ വെടിവയ്പിൽ 16 പേർ  കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോ​ഗസ്ഥ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയിലാണ് ആക്രമണം. 30 വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പാണിത്.

ഹാലിഫാക്സ്​ നഗരത്തിന്​ 100 കിലോമീറ്റർ അകലെയുള്ള പോർട്ടാപിക്യുവിൽ ഞായറാഴ്ച രാത്രിയാണ്​ വെടിവയ്പ്​ നടന്നത്​. അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ​ഗബ്രിയേൽ കൊല്ലപ്പെട്ടതായാണ് വിവരം.

പോർട്ടാപിക്യുവിൽ താത്ക്കാലികമായി താമസിച്ചുവരുന്നയാളാണ്​ അക്രമി. കൊല്ലപ്പെട്ടവരിൽ ആർക്കും ഗബ്രിയേലുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇയാൾ പൊലീസുകാരനായി വേഷംമാറുകയും തന്റെ കാറിനെ പൊലീസ്​ വാഹനം പോലെ മാറ്റുകയും ചെയ്​തിരുന്നതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

1989 ഡിസംബറിൽ മോൺട്രിയയിൽ 15 സ്ത്രീകൾ വെടിവെയ്പിൽ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പ് കാനഡയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കൂട്ടക്കൊല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button