Top Stories

സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഇളവുകൾ റദ്ദാക്കും

തിരുവനന്തപുരം : ലോക്ക്ഡൌൺ ഇളവ് ലഭിയ്ക്കുന്ന ജില്ലകൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ നൽകിയ ഇളവുകൾ റദ്ദാക്കുമെന്ന് ആരോഗ്യവകുപ്പ്.  രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണിന് ഇളവുകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

രോഗികളില്ലാത്തതിനാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ റിസ്ക് കൂടുതലാണ്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ആഴ്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുമോ എന്നതാണ് ആശങ്ക.

നേരത്തെ, രോഗം നിയന്ത്രണത്തിലായതോടെ 26 ദിവസം നീണ്ട ലോക്ക് ഡൗണ്‍ മാര്‍ച്ച്‌ 19ന് നീക്കിയ ജപ്പാനിലെ ഹൊക്കായ്ഡോ മേഖലയുടെ അനുഭവമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രോഗം വീണ്ടും വ്യാപിച്ചതോടെ ഇവിടെ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. 50 ശതമാനം പേരിലെങ്കിലും രോഗം വരാവുന്ന തരത്തില്‍ കൊവിഡിന്റെ മൂന്നാം വരവ് മുന്നില്‍ക്കണ്ട് തന്നെയാണ് സംസ്ഥാനത്ത് ജാഗ്രത തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button