News
ലോക്ക്ഡൗൺ ലംഘനം:കൊല്ലം ഡിസിസി പ്രസിഡന്റ് അറസ്റ്റിൽ
കൊല്ലം : ലോക്ക്ഡൗൺ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളക്ടർക്ക് നിവേദനം നൽകാനെത്തിയപ്പോഴാണ് അറസ്റ്റ്.
അഞ്ചിൽ കൂടുതൽ പേർ കൂടിച്ചേരരുതെന്ന നിർദേശം ലംഘിച്ച് നിവേദനം നൽകാൻ കൂട്ടമായെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.