Top Stories

സംസ്‌ഥാനത്ത്‌ 88 കോവിഡ്‌ ഹോട്ട്‌ സ്‌പോട്ടുകള്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ 88 കോവിഡ്‌ ഹോട്ട്‌ സ്‌പോട്ടുകള്‍ രേഖപ്പെടുത്തി. 88 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ്‌ ഹോട്ട്‌ സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്‌. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച്‌ ദിവസേന ഹോട്ട്‌ സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും.
ആഴ്‌ച തോറുമുള്ള വിശകലനത്തിന്‌ ശേഷമായിരിക്കും ഹോട്ട്‌ സ്‌പോട്ടില്‍നിന്ന്‌ ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്ന്  ആരോഗ്യമന്ത്രി അറിയിച്ചു.

ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ ബാധകമല്ല.

ഓരോ ജില്ലകളിലേയും ഹോട്ട്സ്പോട്ടുകൾ 

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല നഗരസഭ, മലയിന്‍കീഴ്‌ പഞ്ചായത്ത്‌

കൊല്ലം : കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ നഗരസഭ, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍.

ആലപ്പുഴ : ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ, ചെറിയനാട്‌ പഞ്ചായത്തുകള്‍.

പത്തനംതിട്ട : അടൂര്‍ നഗരസഭ, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍

കോട്ടയം : തിരുവാര്‍പ്പ്‌ പഞ്ചായത്ത്‌.

ഇടുക്കി : തൊടുപുഴ നഗരസഭ, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍.

എറണാകുളം : കൊച്ചി കോര്‍പറേഷന്‍, മുളവുകാട്‌ പഞ്ചായത്ത്‌.

തൃശൂര്‍ : ചാലക്കുടി നഗരസഭ, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍.

പാലക്കാട്‌ : പാലക്കാട്‌ നഗരസഭ, കാരക്കുറിശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍.

മലപ്പുറം : മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി നഗരസഭകള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്‌, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍.

കോഴിക്കോട്‌ : കോഴിക്കോട്‌ കോര്‍പറേഷന്‍, വടകര നഗരസഭ, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍.

വയനാട്‌ : വെള്ളമുണ്ട, മൂപ്പയ്‌നാട്‌ പഞ്ചായത്തുകള്‍.

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്ബ്‌ നഗരസഭകള്‍, കോളയാട്‌, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്ബ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍.

കാസര്‍ഗോഡ്‌ : കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ നഗരസഭകള്‍, ചെമ്മനാട്‌, ചെങ്കള, മധൂര്‍ പഞ്ചായത്ത്‌, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്ബള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button