24 മണിക്കൂറിനിടെ രാജ്യത്ത് 1,553 കോവിഡ് കേസുകൾ 36 മരണം
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,553 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 17,265 ആയി. 36 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് നടന്നത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 543 ആയി. നിലവിൽ 14,175 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 2,546 പേർ ഇതിനോടകം രാജ്യത്ത് രോഗമുക്തി നേടി.
രാജ്യത്ത് രോഗ ലക്ഷണമില്ലാതെ കോവിഡ് പടർന്നു പിടിയ്ക്കുന്നതായി ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. 20 നും 45 നും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് കൂടുതലും രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിതീകരിച്ചിരിയ്ക്കുന്നത്.
#IndiaFightsCorona:#COVID19 India UPDATE:
▪️ Total Cases – 17265
▪️Active Cases – 14175
▪️Cured/Discharged- 2546
▪️Deaths – 543
▪️Migrated – 1as on April 20, 2020 till 8:00 AM pic.twitter.com/NJ9Dt0OgHy
— MIB India ?? #StayHome #StaySafe (@MIB_India) April 20, 2020