Top Stories
കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് നൽകാൻ അനുമതി
തിരുവനന്തപുരം : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
രോഗ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.