Top Stories
കേരളത്തിന് 894.53 കോടി രൂപ കേന്ദ്ര നികുതി വിഹിതം അനുവദിച്ചു
ന്യൂഡൽഹി : കേരളത്തിന് 894.53 കോടി രൂപ കേന്ദ്ര നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സർക്കാർ. ഏപ്രിലിലെ വിഹിതമാണ് ധനമന്ത്രാലയം അനുവദിച്ചത്.
മൊത്തം 46,038.10 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് വീതംവെച്ചത്. ഉത്തർപ്രദേശിന് 8555.19 കോടിയും ബിഹാറിന് 4631.96 കോടിയും മധ്യപ്രദേശിന് 3630.60 കോടിയും ലഭിക്കും. കർണാടകം-1678.57 കോടി, തമിഴ്‌നാട്-1928.56 കോടി, മഹാരാഷ്ട്ര-2824.47 കോടി, പശ്ചിമ ബംഗാൾ-3461.65 കോടി, ഗുജറാത്ത്-1564.40 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച നികുതിവിഹിതം.