Top Stories
കൊവിഡ് ബാധിച്ച് 3 പ്രവാസി മലയാളികൾ മരിച്ചു
ലണ്ടന്‍ : കൊവിഡ് ബാധിച്ച് 3 പ്രവാസി മലയാളികൾ മരിച്ചു. ലണ്ടനിൽ ഒരാളും ദുബായിൽ 2 പേരുമാണ് മരിച്ചത്.
എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസിയാണ് ലണ്ടനിൽ മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ദുബായില്‍ ഇന്നലെ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47),തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.