News
സംസ്ഥാനത്ത് പരീക്ഷകൾ മെയ് 10 ന് ശേഷം നടത്തിയേക്കും
തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മെയ് 10 ന് ശേഷം നടത്താൻ ആലോചന. ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കിൽ മെയ് മൂന്നാം വാരം പരീക്ഷ നടത്താനാണ് ആലോചിയ്ക്കുന്നത്. എസ്.എസ്.എൽ സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്തിയേക്കും.
ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാ സെന്ററുകൾ ഉള്ളതിനാൽ, ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ അവിടുത്തെ സ്ഥിതിയും കൂടി മനസിലാക്കിയ ശേഷം മാത്രമേ തീയതികളിൽ തീരുമാനമുണ്ടാകൂ. നാളെച്ചേരുന്ന മന്ത്രിസഭാ യോഗം ഇത് ചർച്ച ചെയ്യും.