News
സംസ്ഥാനത്ത് 6 പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി എക്സൈസ് വകുപ്പ്
തിരുവനന്തപുരം : ലോക്ക്ഡൌൺ കാലത്ത് സംസ്ഥാനത്ത് 6 പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി എക്സൈസ് വകുപ്പ് . വയനാടും, മലപ്പുറത്തുമായാണ് 6 ബാറുകൾ അനുവദിച്ചത്. വയനാട് സുൽത്താൻ ബത്തേരിയിൽ 2 ബാറും, പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകളും , കണ്ണൂരിൽ 1ഉം, തൃശൂരിൽ 1 ബാറിനുമാണ് അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ബാറുകൾക്ക് അനുമതി നൽകിയതെന്നും തൃശൂരിലെ ബാറിന് അനുമതി നൽകിയത് മാര്‍ച്ച് പത്തിനാണ് അതിന് ശേഷം ഒരു ബാറിന് പോലും അനുമതി നൽകിയിട്ടില്ലന്നും എക്സൈസ് വിശദീകരിക്കുന്നു. അതും നേരത്തെ സമര്‍പ്പിച്ച അപേക്ഷ
പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത് കൊവിഡ് കാലത്ത് ബാര്‍ ലൈസൻസ് അപേക്ഷകളൊന്നും പരിഗണിച്ചിട്ടില്ല . കഴിഞ്ഞ സാമ്പത്തിക വർഷം അടക്കേണ്ട
ലൈസൻസ് ഫീസ് കാലാവധി ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. അതിനാൽ ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണെന്നും എക്സൈസ് വിശദീകരിയ്ക്കുന്നു.