Top Stories

സ്പ്രിംക്ലറിന് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി : സ്പ്രിംക്ലര്‍ ഡേറ്റാ ഇടപാടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്പ്രിംക്ലറിൽ ഇനി ഡാറ്റ  അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു. സർക്കാർ കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഇനി ഡേറ്റ് അപ്‌ലോഡ് ചെയ്യരുത്. സർക്കാരിന്റെ മറുപടി അപകടകരമാണെന്ന് കോടതി നിരീക്ഷിച്ചു.

സർക്കാറിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേ, രണ്ട് ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിവില്ലേ, ഡേറ്റാ ചോർ ഇല്ലെന്ന് സർക്കാറിന് ഉറപ്പ് പറയാൻ കഴിയുമോ എന്നും ഹൈക്കോടതി ചോദിച്ചു.

സർക്കാർ വ്യക്തമായ സത്യവാങ്മൂലം നൽകണം. 24 ന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ വ്യക്തമായ മറുപടി പറയണമെന് ഹൈക്കോടതി പറഞ്ഞു. ഡാറ്റാ കൈമാറുന്നുണ്ടോയെന്നും സുരക്ഷാനടപടികൾ പാലിക്കുന്നുണ്ടോ എന്നും സർക്കാർ മറുപടി നൽകണം.

സർക്കാരിനായി അഡീഷണൽ എ ജിയാണ് കോടതിയിൽ  ഹാജരായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് പ്രവർത്തിച്ചതാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.  സെൻസിറ്റീവ് വിവരങ്ങൾ ഒന്നും ഇല്ല.  അങ്ങനെ പറായാനാകില്ലന്ന്
പറഞ്ഞ കോടതി  മെഡിക്കൽ വിവരങ്ങൾ സെൻസിറ്റീവ് മാത്രമല്ല അപകടകരവുമാണെന്ന് നിരീക്ഷിച്ചു. സര്‍ക്കാര്‍ മറുപടി അപകടകരമാണെന്ന് കോടതി നിലപാടെടുത്തതോടെ വിശദമായ സത്യവാങ്മൂലം നൽകാമെന്ന് സര്‍ക്കാര്‍
അറിയിച്ചു.

ഓൺലൈനായാണ് കോടതി ഹർജി പരിഗണിച്ചത്. സ്പ്രിംക്ലർ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല. വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. വിവാദത്തിൽ വ്യക്തത വരും വരെ  ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് കോടതിയുടെ വാക്കാൽ നിര്‍ദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button