News
സ്പ്രിംക്ലർ ഡാറ്റ ഇടപാടിൽ പരിശോധന നടത്താൻ സർക്കാർ
തിരുവനന്തപുരം : സ്പ്രിംക്ലർ ഡാറ്റ ഇടപാടിൽ പരിശോധന നടത്താൻ സർക്കാർ രണ്ടംഗ സമതിയെ നിയോഗിച്ചു. നടപടിക്രമങ്ങളിൽ വീഴ്ചവന്നിട്ടുണ്ടോ, വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നോ, ഐടി സെക്രട്ടറി ഏകപക്ഷീയമായിട്ടാണോ കാര്യങ്ങൾ നടത്തിയത് എന്നീ കാര്യങ്ങളാണ് സമിതി പരിശോധിക്കുക. 15 ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് നൽകണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായി മാധവൻ നമ്പ്യാരുമാണ് സമിതി അംഗങ്ങൾ. കൊറോണ വൈറസിനെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതാണ് പരിശോധന നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.