Top Stories
കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൌസ് സർജന്മാർക്ക് കോവിഡ്
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൌസ് സർജന്മാർക്ക് കോവിഡ് സ്ഥിതീകരിച്ചു. നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പോയി മടങ്ങി വന്നവരോടൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥികൾക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാർഷിക പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഡൽഹിയിൽ വിനോദയാത്രയ്ക്ക് പോയിരുന്നു. തിരികെ നാട്ടിൽ എത്തിയത്, തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ ആയിരുന്നു. അവിടുന്നാണ് വിദ്യാർത്ഥികൾക്ക് രോഗം പടർന്നതെന്നാണ് കരുതുന്നത്. വിദ്യാർത്ഥികളെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് അധ്യാപകരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.