Top Stories
ലോകത്ത് കോവിഡ് മരണം ഒന്നേമുക്കാൽ ലക്ഷം കടന്നു
കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു.
യുഎസിൽ മാത്രം മരിച്ചവരുടെ എണ്ണം 44,845 ആയി. ചൊവ്വാഴ്ച മാത്രം യുഎസിൽ 2751 പേരുടെ ജീവൻ കൊറോണ കവർന്നു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 40000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇറ്റലിയിൽ രോഗികൾ രണ്ട് ലക്ഷം കവിഞ്ഞു. ആകെ മരണം 24,114. സ്‌പെയിനിൽ ഇന്നലെ 430 പേർ മരിച്ചതോടെ ആകെ മരണം 21,282. ബ്രിട്ടനിൽ 16,509 പേരും ജർമ്മനിയിൽ 4862 പേരും ഫ്രാൻസിൽ 20265 പേരും ഇറാനിൽ 5209 പേരും ബെൽജിയത്തിൽ 5998 പേരും നെതർലാൻഡ്സിൽ 3751 പേരും മരിച്ചു. കെയിൽ 24 മണിക്കൂറിനിടെ 828 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിൽ 531 ഉം മരണങ്ങൾ രേഖപ്പെടുത്തി.
അതിനിടെ, കൊറോണ വൈറസ് പരീക്ഷണശാലയിൽ നിന്നും ചോർന്നതാണെന്ന വാദങ്ങളെ തള്ളി ലോകാരോഗ്യസംഘടന.
ലഭ്യമായ എല്ല തെളിവുകളും സൂചിപ്പിക്കുന്നത് നോവൽ കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും വന്നതാണെന്നാണ്. അത് ലാബിലോ മറ്റെവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.
വവ്വാലുകൾ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാൽ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.