Top Stories
കോവിഡ് ബാധിച്ച് അബുദാബിയിൽ മലയാളി മരിച്ചു
പത്തനംതിട്ട : അബുദാബിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മല്ലപ്പള്ളി കോട്ടാങ്ങൽ പുത്തൂർപ്പടി തടത്തിൽ പടിഞ്ഞാറ്റതിൽ അജി ഗോപിനാഥ് (42) ആണ് മരിച്ചത്.
യൂണിവേഴ്സൽ ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
അജി ഗോപിനാഥിന്റെ ഭാര്യയും മക്കളും ഭാര്യാമാതാവും അബുദാബിയിലുണ്ട്. അവർ അവിടെ കോവിഡ് നിരീക്ഷണത്തിലാണ്.