Top Stories

രാജ്യത്ത് 24 മണിക്കൂറിനിടെ 50 കോവിഡ് മരണം

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 50 കോവിഡ് മരണം. ആദ്യമായിട്ടാണ് ഒരുദിവസം കൊറോണ ബാധിച്ച് ഇന്ത്യയിൽ ഇത്രയധികം പേർ മരിക്കുന്നത്. ഇതോടെ ആകെ കോവിഡ് മരണം 640 ആയി. ചൊവ്വാഴ്ച മാത്രം 1383 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 19,984 ആയി ഉയർന്നു. 3870 പേർ ഇതിനോടകം രാജ്യത്ത് രോഗമുക്തിനേടിയിട്ടുണ്ട്.

രാജ്യത്ത് കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ മരണം 251 ആയി. രോഗബാധിതർ 5218 ഉം. മഹാരാഷ്ട്ര കഴിഞ്ഞാൽ ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 90 മരണമാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഒറ്റദിവസത്തിനിടെ 19 മരണമാണ് ഇവിടെ ഉണ്ടായത്. രോഗികളുടെ എണ്ണത്തിലും ഗുജറാത്ത് മഹരാഷ്ട്രക്ക് പിന്നിലായി രണ്ടാമതെത്തിയിട്ടുണ്ട്. മരണനിരക്കിൽ മൂന്നാമത് മധ്യപ്രദേശും രോഗികളുടെ എണ്ണത്തിൽ മൂന്നാത് ഡൽഹിയുമാണ്. 76 പേരാണ് മധ്യപ്രദേശിൽ മരിച്ചത്. 1552 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2156 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 47 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ ഒരിടവേളയ്ക്കു ശേഷം ചൊവ്വാഴ്ച്ച രോഗബാധിതരിൽ വർദ്ധനവുണ്ടായി. 19 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 426 ആയി. കണ്ണൂരിലും, കാസറഗോഡുമാണ് രോഗികൾ കൂടുതലുള്ളത്. കണ്ണൂരിൽ ഇന്നലെമാത്രം 10 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരിൽ ഒരു മാസത്തിന് ശേഷവും കോവിഡ് സ്ഥിതീകരിച്ചത് സംസ്ഥാനത്തെ ആശങ്കയിലാക്കി. രോഗലക്ഷണം കാണിയ്ക്കാതെയാണ് ഇവർക്ക് രോഗം തിരിച്ചറിഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കൂട്ടി. കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം വിദേശത്ത് നിന്നെത്തിയവരുടെ  എല്ലാം സാമ്പിളുകൾ വീണ്ടും പരിശോധിയ്ക്കാൻ നടപടിയെടുക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button