News
നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ഗർഭിണികളായ 40 മലയാളി നഴ്സുമാർ
റിയാദ് : ലോക്ക് ഡൗണ്‍ കാരണം സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ 40 മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്രസർക്കാരിന്‍റെ സഹായം തേടി. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖേനയാണ് സഹായം തേടി സർക്കാരിന് കത്ത് നൽകിയത്.
കോട്ടയത്ത് നിന്നുള്ള 13 പേർ, ഇടുക്കിയിൽ നിന്നുള്ള അഞ്ച് പേർ തുടങ്ങി 12 ജില്ലകളിൽ നിന്നുള്ള 40 നഴ്സുമാരാണ് സൗദിയിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഭൂരിപക്ഷം പേരും ഒറ്റയ്ക്കാണ് സൗദിയിൽ ജോലിയ്ക്കായി പോയിരിയ്ക്കുന്നത്. ഡീൻ കുര്യാക്കോസ് 3 തവണ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് കത്ത് നൽകി. സ്ഥിതിഗതികൾ നിരീക്ഷിയ്ക്കുകയാണ് എന്നാണ് കേന്ദ്രസർക്കാർ നൽകിയ മറുപടി.
അതേസമയം, സൗദിയിൽ റമദാൻ മാസത്തിൽ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. റമദാനില്‍ കര്‍ഫ്യൂ സമയം വൈകുന്നേരം അഞ്ച് മുതൽ രാവിലെ ഒമ്പത് വരെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് റമദാനിൽ പുറത്തിറങ്ങാൻ അനുവാദമുണ്ടാവുക.