News

സർക്കാർ ജിവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസം പിടിക്കാൻ തീരുമാനം

File pic

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാർ ജിവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം . അ‍ഞ്ച് മാസത്തേക്ക് 6 ദിവസത്തെ ശമ്പളം പിടിയ്ക്കാനാണ് ഇന്നത്തെ മന്ത്രിസഭാ യോഗം  തീരുമാനിച്ചത്.

എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കും. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ച് വക്കുന്നത് വഴി ഒരു മാസത്തെ ശമ്പളത്തുക സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ തുക ജീവനക്കാര്‍ക്ക് തന്നെ മടക്കി നൽകുകയും ചെയ്യും എന്നും തീരുമാനമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button