Top Stories

സംസ്ഥാനത്ത് ഇന്ന് 11 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) 11 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതാണ്. അഞ്ചുപേർ വിദേശത്തുനിന്നു വന്നതാണ്. ഇതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 437 ആയി. അതിൽ 127 പേർ നിലവിൽ ചികിത്സയിലുണ്ട്. ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്.

29,150 പേരാണ് സംസ്ഥാനത്ത് നിലവിൽ  നിരീക്ഷണത്തിലുള്ളത് . ഇതിൽ 28,804 പേർ വീടുകളിലാണുള്ളത്. 346 പേർ  ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 20,821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ലഭ്യമായ 19,998 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button