News

എച്ച് ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം: കർണാടക ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

ബംഗളുരു : ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖിൽ ഗൗഡയുടെ വിവാഹം നടത്തിയ സംഭവത്തിൽ വിശദീകരണം തേടി കർണാടക ഹൈക്കോടതി. ഏത് സാഹസാഹര്യത്തിലാണ് നിഖിൽ ഗൗഡയുടെ വിവാഹത്തിന് അനുമതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഏപ്രിൽ പതിനേഴിനായിരുന്നു നിഖിൽ ​ഗൗഡയുടെ വിവാഹം നടന്നത്. ബംഗളൂരുവിലെ രാമനഗരയിലെ ഒരു ഫാം ഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. 30-40 കാറുകളിലായി നൂറിലേറെ പേരാണ് വിവാഹ വേദിയിൽ തടിച്ചുകൂടിയത്. വിവാഹത്തിൽ പങ്കെടുത്തവർ സമൂഹിക അകലം പാലിച്ചിരുന്നില്ല. മുഖാവരണവും, ഗ്ലൗസും ധരിച്ചുമില്ല. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞിരുന്നു. എന്നാൽ കുമാരസ്വാമിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്വീകരിച്ചത്. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയിരിയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button