Top Stories
തമിഴ്നാട്ടിൽ നിന്നും ലോക്ക് ഡൌൺ ലംഘിച്ച് വനിതാ ഡോക്ടർ തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം : തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടർ ലോക്ക് ഡൌൺ ലംഘിച്ച് അതിർത്തി കടന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തി. കൊവിഡ് രോഗികളുള്ള മെഡിക്കൽ കോളേജിൽ നിന്നും അധികൃതരെ കബളിപ്പിച്ച് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയ വനിതാ ഡോക്ടറെ അധികൃതര്‍ ക്വാറന്റൈനിലാക്കി. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതിര്‍ത്തിയിലെ പരിശോധനയുടെ ഭാഗമായി പൊലീസ് തടഞ്ഞപ്പോള്‍ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയപ്പോഴാണ് ഡോക്ടര്‍ കള്ളം പറഞ്ഞതാണെന്ന് പൊലീസിന് വ്യക്തമായത്. ഇതോടെ പൊലീസും റവന്യൂസംഘവുമെത്തി ഡോക്ടറെ ക്വാറന്റൈനിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവര്‍ ഇതുപോലെ വീട്ടിലെത്തിയതായി സംശയമുണ്ട്.