Top Stories
മലപ്പുറത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്-19 സ്ഥിരീകരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകൾക്കാണ് രോഗബാധ. കുട്ടി ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൃദ്രോഗവും വളർച്ചക്കുറവുമുള്ള കുട്ടി മൂന്നുമാസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ.