News
ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ നടപടി തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങി. അനധികൃതമായി അവധിയെടുത്തതിനെ തുടർന്നാണ് നടപടി.
അഖിലേന്ത്യ സർവീസ് ചട്ടത്തിലെ ഏഴാം വകുപ്പ് പ്രകാരം ഒരു വർഷത്തിലധികം അനധികൃത അവധിയെടുത്താൽ അത് രാജിയായി കണക്കാക്കാം എന്ന് പറയുന്നു. അത് പ്രകാരമാണ് രാജു നാരായണ സ്വാമിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുന്നത്. 375 ദിവസമായി സ്വാമി അനധികൃതമായി അവധിയിലാണ്. നാളികേര വികസന ബോർഡിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം തിരികെ സർവീസിൽ പ്രവേശിച്ചിട്ടില്ല.
അനധികൃത അവധിയുടെ കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിന് രാജു നാരായണ സ്വാമി നൽകുന്ന മറുപടിക്ക് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.