News
ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വെട്ടിക്കുറച്ച് കേന്ദ്രം
ന്യൂഡൽഹി : കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി. എ (ക്ഷാമബത്ത) വർധിപ്പിച്ച നടപടി കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വർധനവ് മരവിപ്പിച്ചതിലൂടെ 2021 മാർച്ച് വരെയുള്ള കാലയളവിൽ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.
കഴിഞ്ഞ മാര്‍ച്ച് 13നാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാലുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന് 2020 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യവും പ്രഖ്യാപിച്ചിരുന്നു. 48 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 65 ലക്ഷത്തോളം പെന്‍ഷന്‍കാരുമാണുള്ളത്.