Top Stories

കൊല്ലം തെങ്കാശി അതിർത്തിയിൽ കർശന പരിശോധന

കൊല്ലം : തമിഴ്നാട്ടിലെ  തെങ്കാശിയി
ലെ പുളിയൻകുടിയിൽ സമൂഹ വ്യാപനമുണ്ടായ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ
നിന്നുള്ള ആളുകൾ കേരളത്തിലേക്കെത്താതിരിക്കാൻ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രധാന വഴികൾക്കു പുറമേ വനത്തിലൂടെയുള്ള നടവഴികൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. അതിനാൽ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ഡൗണാണ് നിലവിലുള്ളത്.

ആളുകൾ ഇടപഴകാൻ സാധ്യതയുള്ള തോട്ടം മേഖലയിലടക്കം വലിയ പരിശോധന നടത്തും.
തെങ്കാശിയിൽ നിന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പച്ചക്കറി ലോറികളെത്തുന്നുണ്ട്. ആ ലോറികളിൽ കയറി തമിഴ്നാട്ടിൽ കുടുങ്ങിയവർ കൊല്ലത്തേയ്ക്ക് എത്തുന്നതും വനവഴികളിലൂടെ നടന്ന് എത്തുന്നതും പൂർണമായും തടഞ്ഞിട്ടുണ്ടന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശി നേരിട്ട്  സമ്പർക്കം പുലർത്തിയ 18 പ്രൈമറി കോണ്ടാക്റ്റുകളും 29 സെക്കൻററി കോണ്ടാക്റ്റുകളും കണ്ടെത്തി. പ്രൈമറി കോണ്ടാക്റ്റുകളിൽ 3 പേർ ആശുപത്രിയിലും 15 പേർ ഗൃഹ നിരീക്ഷണത്തിലുമാണ്. 13 പേരുകളുടെ സാമ്പിളുകൾ ട്രീറ്റ്മെൻറ് പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചയുടനെ തന്നെ ഇയാൾ സഞ്ചരിച്ച വഴികൾ, സന്ദർശിച്ച വീടുകൾ, കടകൾ എല്ലാം ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. സമ്പർക്കത്തിലുള്ള ബന്ധു സന്ദർശിച്ച കുളത്തൂപ്പുഴ സാമൂഹ്യരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ കണ്ടെയ്ൻമെന്റ് പ്രൊസീജർ പ്രകാരം  അണുവിമുക്തമാക്കി. പൊതുജനബോധവല്ക്കരണ നോട്ടീസുകൾ വിതരണം, മൈക്ക് അനൗൺസ്മെൻറ് എന്നിവ ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ ശ്രീലത അറിയിച്ചു.

അതേസമയം, കൊല്ലം കോർപ്പറേഷനെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ കൊല്ലം ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം നാലായി. നിലമേൽ കുളത്തൂപ്പുഴ തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂർ മുൻസിപ്പാലിറ്റിയിലെ കാരയ്ക്കാട്ടും അതീവ ജാഗ്രത പുലർത്താൻ കളക്ടർ ബി അബ്ദുൾനാസർ നിർദ്ദേശം നൽകി. പോലീസിന്റേയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ ലംഘിക്കുന്ന അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button