Top Stories
കൊല്ലത്ത് ഇന്ന് കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടു
കൊല്ലം : ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. കുളത്തൂപ്പുഴ സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. ഇദ്ദേഹം കുളത്തൂപ്പുഴയിൽ മുൻപ് കോവിഡ് സ്ഥിരീകരിച്ച ആളുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു.കുളത്തൂപ്പുഴ ഭാഗത്തുതന്നെയാണ് ഇയാളുടെ സമ്പർക്കം ഉണ്ടായിരിയ്ക്കുന്നത്. 21 നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ എടുക്കുന്നത്. ഇന്നാണ് പോസിറ്റീവ് റിസൾട്ട് വന്നത്. തുടർന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊല്ലം ജില്ലയിൽ ആകെ 24 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1485 പേർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് ആറു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു . 96 പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി. ജില്ലയിൽ ഇതുവരെ 1289 സാംപിളുകൾ പരിശോധിച്ചു. 1251 എണ്ണം നെഗറ്റീവ് ആയി. 23 സാമ്പിളുകളുടെ ഫലം വരാനുണ്ട്.