News
നെഞ്ചുവേദനയെ തുടർന്ന് സ്‍പീക്കര്‍ ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : സ്‍പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്. തിരുവനന്തപുരം ശ്രീചിത്രയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്‍തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.