Top Stories
യു കെയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു
കോഴിക്കോട് : കോവിഡ് ബാധിച്ച് മലയാളി യുവാവ് യു.കെയിൽ മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാർത്ഥ് ആണ് മരിച്ചത്.
യു.കെയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ചെമ്പനോടയിലെ കുന്നക്കാട് വീട്ടിലേക്ക് രാവിലെ ഫോൺ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാർത്ഥ് മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.
ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് സിദ്ധാർഥ്.