Top Stories
സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണിൽ;കർശന നിയന്ത്രണം തുടരും
തിരുവനന്തപുരം : സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണിൽ തുടരുമെന്ന് മുഖ്യമന്ത്രി. കാസർകോട്,കണ്ണൂർ, കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ തുടരുക. കണ്ണൂർ ജില്ലയിൽ 2,592 പേരും , കാസർകോട്ട് 3,126 പേരും, കോഴിക്കോട് 2770 പേരും, മലപ്പുറത്ത് 2,465 പേരും നിരീക്ഷണത്തിലുണ്ട്. ഈനാലു ജില്ലകൾ ഒഴികെയുള്ള പത്തുജില്ലകളും ഓറഞ്ച് സോണിലാണുള്ളത്.
റെഡ് സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും ഇപ്പോഴത്തേതു പോലെ കർശന നിയന്ത്രണങ്ങൾ തുടരും. നേരത്തെ പോസിറ്റീവായ കേസുകൾ ഇല്ലാതിരുന്നതിനാൽ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകൾ വന്നതിനാൽ ഗ്രീൻ സോണിൽനിന്ന് മാറ്റി ഓറഞ്ച് സോണിൽ ഉൾപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.