News

വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രി ഇന്ന് യാത്ര തിരിക്കും

തിരുവനന്തപുരം : വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്ര തിരിക്കും. 13 ദിവസമാണ് സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നത്. ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ജപ്പാൻ യാത്രാസംഘത്തിലുണ്ട്.

സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗതമേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.
ആസൂത്രണബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പതിസന്ധിയിൽ വലയുമ്പോഴാണ് മന്ത്രിമാരുടെ വിദേശ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button