Top Stories

24 മണിക്കൂറിനിടെ രാജ്യത്ത് 1,409 കോവിഡ് കേസുകളും 41 മരണങ്ങളും സ്ഥിതീകരിച്ചു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,409 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളും  41 കോവിഡ് മരണങ്ങളും സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഇതിൽ 4,257 പേർ കോവിഡ് മുക്തരായി. 681 പേർ കോവിഡ് ബാധയാൽ മരണപ്പെട്ടു. 16,454 പേർ നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ  ചികിത്സയിലുണ്ടന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

അതേസമയം,  12 ജില്ലകളിൽ കഴിഞ്ഞ 28ദിവസമായി പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 23 ഇടങ്ങളിലെ 78 ജില്ലകളിൽ 14 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗവ്യാപനത്തെ പിടിച്ചുനിർത്താനും കുറയ്ക്കാനും രോഗം ഇരട്ടിക്കൽ നിരക്കിനുള്ള കാലയളവ് വർധിപ്പിക്കാനും കഴിഞ്ഞതായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി സി.കെ.മിശ്ര പറഞ്ഞു. മാർച്ച് 23ന് രാജ്യത്തൊട്ടാകെ 14,915 പരിശോധനകളാണ് നടത്തിയത്. എന്നാൽ ഏപ്രിൽ 22ന് അഞ്ചുലക്ഷത്തിലേറെ പരിശോധനകൾ നടത്തി. ഇനിയും കൂടുതൽ പരിശോധനകൾ രാജ്യത്ത് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button