News
പ്രവാസികളെ തിരികെ എത്തിക്കണമെന്ന ഹർജി ലോക്ക്ഡൗണിന് ശേഷം പരിഗണിയ്ക്കും
കൊച്ചി : പ്രവാസികളെ തിരികെ എത്തിക്കണമെന്ന ഹർജി ലോക്ക്ഡൗണിന് ശേഷം പരിഗണിയ്ക്കാമെന്ന് ഹൈക്കോടതി. ഹർജി മെയ് 5 ന് വീണ്ടും പരിഗണിയ്ക്കും. ഈ അവസരത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിയ്ക്കാനാകില്ലന്ന് കോടതി പറഞ്ഞു.
വിദേശത്തുള്ള ഗർഭിണികളുടെയും, പ്രായമായവരുടെയും കാര്യം കേന്ദ്രം ഗൗരവമായി പരിഗണിയ്ക്കണമെന്ന് കോടതി പരാമർശിച്ചു. കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷിയ്ക്കാൻ സംസ്ഥാന സർക്കാർ എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കിയെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.