Top Stories

മഹാരാഷ്ട്രയിൽ മന്ത്രിയ്ക്ക് കോവിഡ്

മുംബൈ : മഹാരാഷ്ട്രയിൽ മന്ത്രിയ്ക്ക് കോവിഡ് ബാധിച്ചു. ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അഹ്വാദിനാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒരാഴ്ചയായി സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നു അഹ്വാദ്. ഇവരിൽ നിന്നാകാം മന്ത്രിയ്ക്ക് രോഗം പകർന്നത് എന്നാണ് കരുതുന്നത്.

രാജ്യത്ത് കോവിഡ് ബാധിക്കുന്ന ആദ്യത്തെ മന്ത്രിയാണ് അഹ്വാദ്. മുബ്ര-കൽവ നിയോജകമണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യാണ് എൻ.സി.പി. അംഗമായ ഇദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button