Top Stories

സ്വയംപര്യാപ്തമാകുന്നതിന്റെ പ്രാധാന്യമാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്നത്: പ്രധാനമന്ത്രി

ന്യൂഡൽഹി : ദേശീയ പഞ്ചായത്തീ രാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമപഞ്ചായത്ത് തലവൻമാരുമായി ഓൺലൈനിലൂടെ കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വയംപര്യാപ്തമാകുന്നതിന്റെ പ്രാധാന്യമാണ് കോവിഡ് പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.

‘എല്ലാ പഞ്ചായത്തുകളും ജില്ലകളും സ്വയം പര്യാപ്തമാകണം. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം സുശക്തമാകും.
പ്രശ്നങ്ങളുണ്ടാകുമ്പോഴേ, അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം നമുക്കുണ്ടാകൂ. പുതിയ പ്രശ്നങ്ങളാണ് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്. നാം മുൻപൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാൽ ഈ പ്രതിസന്ധി നമുക്ക് പുതിയ പാഠങ്ങളും പകർന്നുതന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാം സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകതയാണ്’. പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ രാജ്യത്തെ പകുതിയോളം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് കണക്ഷൻ സംവിധാനമുണ്ട്. ഇത് ഇത് വഴി ഇപ്പോൾ സംസാരിക്കാൻ കഴിയുന്നത് സാങ്കേതികവിദ്യയുടെ ഗുണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതോടൊപ്പം, പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോർട്ടലുമായ
ഇ-ഗ്രാം സ്വരാജ് ആപ്പും പോർട്ടലും മോദി ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാരിന്‍റെ സൗമിത്ര യോജന പ്രകാരം ഓരോ വില്ലേജിലെയും ഡ്രോൺ മാപ്പിംഗ് പൂർത്തിയാക്കും. ഭൂരേഖകൾ അവിടത്തെ ജനങ്ങൾക്ക് ലഭ്യമാക്കും. ഇത് അതിർത്തി തർക്കങ്ങൾ പരിഹരിക്കും. ഭൂമി പണയം വച്ചുള്ള ലോൺ ലഭ്യത എളുപ്പമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button