News

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച്‌ കറങ്ങിനടന്നു; കൊല്ലത്ത് പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം : ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച്‌ നാട്ടിൽ കറങ്ങിനടന്ന പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു. കുണ്ടറയിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് അംഗങ്ങള്‍ക്കെതിരെയാണ്  ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച്‌ നാട്ടില്‍ ചുറ്റിനടന്നതിന് വിവിധ വകുപ്പുകള്‍ചുമത്തി പോലീസ്  കേസെടുത്തത്. തുടർന്ന് 9 പേരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി.

ഏതാനും ദിവസങ്ങൾക്കു മുൻപ് ദുബായിൽ നിന്നും എത്തിയതായിരുന്നു 9 പേരും. തുടർന്ന് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ഇരിയ്ക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇവർ വീട് വിട്ട് നാട്ടിൽ കറങ്ങിനടന്നത്. അത് അന്വേഷിക്കാൻ ബന്ധപ്പെട്ട  ആരോഗ്യവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button