Top Stories
ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നുള്ളവർ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നുള്ളവർ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് വൈറസ് ബാധയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത സംസ്ഥാനസർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാലാണ് ഈ മേഖലകളില്‍ നിന്ന് ചികിത്സ തേടുന്ന എല്ലാ രോഗികളേയും പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്.