News

ഗോഡൗണിൽനിന്ന് വ്യക്തികൾക്ക് മദ്യം നൽകാം; അബ്കാരി നിയമം ഭേദഗതി ചെയ്ത് സർക്കാർ

തിരുവനന്തപുരം : ബിവറേജസ് ഗോഡൗണിൽനിന്ന് ആവശ്യക്കാർക്ക് മദ്യം നൽകാമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്ത് അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായ അളവിൽ മദ്യം നൽകാമെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഓൺലൈൻ മദ്യവിതരണം ഉൾപ്പെടെയുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് സർക്കാർ നീക്കമെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിരുന്നു. ഇതിനു പിന്നാലെ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കി. എന്നാൽ ഈ ഉത്തരവ്  ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്യ്തിരുന്നു. മെയ്‌ മൂന്നിന് ശേഷം വീണ്ടും മദ്യശാലകൾ അടച്ചിടേണ്ട അവസ്ഥ വന്നാൽ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ സർക്കാരിന് മദ്യം ആവശ്യക്കാർക്ക് എത്തിക്കാൻ കഴിഞ്ഞേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button