Top Stories
അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ന്യൂയോർക്ക് : അമേരിക്കയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കൽ വീട്ടിൽ ഏലിയാമ്മ ജോസഫാണ് മരിച്ചത്. ഇതോടെ ഒരു കുടുംബത്തിലെ മൂന്നുപേർ കൊവിഡ് ബാധിച്ചു മരിച്ചു.
ഏലിയാമ്മയുടെ ഭർത്താവ് കെജെ ജോസഫ്, ഇദ്ദേഹത്തിന്റെ സഹോദരൻ ഈപ്പൻ ജോസഫ് എന്നിവരാണ് മാളിയേക്കൽ കുടുംബത്തിൽ ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ ഭാര്യയായ ഏലിയാമ്മ ജോസഫിനും മക്കൾക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ മക്കൾ രണ്ടുപേരും ന്യുയോർക്കിൽ കോവിഡ് ചികിത്സയിലാണ്.