News
പുതിയ കോളേജ് അധ്യയന വർഷം സെപ്തംബറിൽ
ന്യൂഡൽഹി : രാജ്യത്തെ കോളേജുകളിലെ അടുത്ത അധ്യയന വർഷം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് യു ജി സി ഉപസമിതിയുടെ നിർദ്ദേശം.വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്താനും സമിതിയുടെ നിർദേശമുണ്ട്. രാജ്യത്ത് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് യു ജി സി ഉപസമിതിയുടെ നിർദ്ദേശങ്ങൾ.
ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യായന വർഷമാണ് ഒന്നരമാസം വൈകി സെപ്തംബറിൽ ആരംഭിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരിയ്ക്കുന്നത്. മെഡിക്കൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ നേരത്തെ നിശ്ചയിച്ച തീയതിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.