Top Stories
പ്രവാസികൾക്ക് നാട്ടിലെത്താനുള്ള അവസരമൊരുങ്ങുന്നു
ന്യൂഡൽഹി : വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരമൊരുങ്ങുന്നു. നാട്ടിലെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാരുകൾ ഒരുക്കിയിരിയ്ക്കുന്ന സംവിധാനങ്ങളെക്കുറിച്ച് വിശദശാംശങ്ങൾ നൽകണം എന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികൾ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികൾ.
കേരളം പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക.