Top Stories

വരുന്ന അധ്യയനവർഷം സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം : കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വരുന്ന അധ്യയനവർഷം മുഴുവൻ കുട്ടികളും അധ്യാപകരും മാസ്ക്  അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശം. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തി.

രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നൽകുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് മാസ്ക് നിർമാണം. കോവിഡ് രോഗികൾ സംസ്ഥാനത്ത് ഇല്ലാതായാലും അധ്യയന വർഷം മിഴുവൻ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്ക് ധരിച്ചു മാത്രമേ സ്കൂളിൽ എത്താവു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button