News
ഗുരുതര രോഗം ബാധിച്ച നിര്‍ധനർക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി മരുന്ന് നല്‍കും
തിരുവനന്തപുരം : കോവിഡ് ഇതര ഗുരുതര രോഗം ബാധിച്ച നിര്‍ധന രോഗികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി മരുന്ന് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിലൂടെയാകും മരുന്ന് ലഭ്യമാക്കുക. അടച്ചുപൂട്ടലില്‍ വരുമാനം നിലച്ച നിര്‍ധനരോഗികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഡയാലിസിസിന് വിധേയരാകുന്നവര്‍, അവയവം മാറ്റിവച്ചവര്‍, അര്‍ബുദബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെ അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്ന് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍നിന്ന് വാങ്ങാനുള്ള അനുമതിയും നല്‍കിയതായി തദ്ദേശ ഭരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.