News

പ്രവാസികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിന്റെ അനുമതി

ദുബായ് : പ്രവാസികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് 19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.

മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാം. രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന കോവിഡ്-19 പ്രതിരോധ മാർഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button