News
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം
ന്യൂഡൽഹി : ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളിൽ അവശ്യ സാധനങ്ങൾ അല്ലാത്ത ചെറിയ കടകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാത്രിയോടെയാണ് ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കടകളിൽ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാർ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നാൽ ഷോപ്പിങ് മാളുകൾക്ക് തുറക്കാൻ അനുമതിയില്ല. ഹോട്ട്സ്പോട്ട് മേഖലകളിലെ കടകൾക്കും ഈ ഇളവുകൾ ബാധകമല്ല. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾക്കും തുറക്കാൻ അനുമതിയില്ല. കമ്പോളങ്ങൾക്കും പ്രവർത്തനാനുമതിയില്ല.